അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ
     കേന്ദ്ര അന്വേഷണ ഏജൻസികളിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് അന്വേഷണ ഏജൻസികളിലെയും അംഗങ്ങൾക്ക് അന്വേഷണത്തിലെ മികവിന് മെഡലുകൾ നൽകുന്നതിനുള്ള ഒരു പദ്ധതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈ മെഡലാണ് "അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ"
പോലീസ് അന്വേഷണത്തിനുള്ള മെഡലുകൾ നൽകുന്നതിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:
1)രാജ്യത്തെ സംസ്ഥാന/യുടി പോലീസിലും കേന്ദ്ര അന്വേഷണ ഏജൻസികളിലും കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിന്.
2)പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ മികവിനെ അംഗീകരിക്കുന്നതിന്.
മലപ്പുറം ഡിസ്ട്രിക്ടിൽനിന്നുള്ള "അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ" ജേതാക്കൾ.
വർഷം | പേര് | റാങ്ക് |
---|---|---|
2021 | ശ്രീ സുജിത് ദാസ് എസ് . ഐ പി എസ് | ജില്ലാ പോലീസ് മേധാവി |
2021 | ശ്രീ അലവി സി | പോലീസ് ഇൻസ്പെക്ടർ |