മലപ്പുറം പോലീസ് ജില്ല
      നോർത്ത് സോണിൽ വരുന്ന തൃശൂർ റേഞ്ചിന്റെ കീഴിലാണ് മലപ്പുറം പോലീസ് വരുന്നത്. ഏറനാട് താലൂക്കുകളുടെ കോഴിക്കോട് ഭാഗങ്ങളും 138 റവന്യൂ വില്ലേജുകൾ അടങ്ങുന്ന ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകൾ മുഴുവനും മലപ്പുറം പോലീസിന്റെ അധികാരപരിധിയിൽ വരുന്നു. ശ്രീ. 16/06/1969 മുതൽ 23/09/1970 വരെയുള്ള കാലയളവിൽ ശ്രീ ജെ പത്മ ഗിരീശ്വരൻ ഐപിഎസ് പോലീസ് സൂപ്രണ്ടായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച്, ഡിസിആർബി, വനിതാ സെൽ തുടങ്ങിയവയും ജില്ലാ പോലീസ് ഓഫീസിന്റെ ഉപഓഫീസുകളായി പ്രവർത്തിച്ചുവരുന്നു.
      ജില്ലാ പോലീസ് മേധാവിയായി നിയോഗിക്കപ്പെട്ട ഐപിഎസ് കേഡറിലെ ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ജില്ലാ പോലീസ് പ്രവർത്തിക്കുന്നത്. ജില്ലാ പോലീസ് മേധാവിയെ സഹായിക്കാനായി അഡീഷണല് പോലീസ് സൂപ്രണ്ട്, ഡപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഇന്സ്പെടര്, സബ് ഇന്സ്പെടര്മാര്, അസിസ്റ്റന്റ് സബ് ഇന്സ്പെടര്മാര്, സീനിയര്സിവില്  പോലീസ് ഓഫീസര്,  സിവില് പോലീസ് ഓഫീസര് എന്നിങ്ങനെ വിവധ റാങ്കിലുള്ള 2500 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥര് ഉണ്ട് കൂടാതെ നൂറില്പരം മിനിസ്റ്റീരിയല് സ്റ്റാഫും അഡ്മിനിസ്ട്രേറ്റീവ്/സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി നിലവിലുണ്ട്.
      മലപ്പുറം പോലീസ് ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ വളരെ വിശാലവും വിസ്തൃതവുമായ പ്രദേശങ്ങളാണ്, അതിന്റെ അതിർത്തികളിൽ 34 പോലീസ് സ്റ്റേഷനുകൾ, 1 വനിതാ പോലീസ് സ്റ്റേഷൻ, 1 സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, 1 തീരദേശ പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന 6 സബ് ഡിവിഷനുകൾ ഉൾപ്പെടുന്നു. വഴിക്കടവ്, പോത്തുകല്ല് പോലീസ് സ്റ്റേഷനുകളുടെ അതിർത്തികൾ അയൽ സംസ്ഥാനമായ തമിഴ് നാടുമായി പങ്കിടുന്നു.
        പോലീസ് ജില്ലയെ സബ് ഡിവിഷനുകളായും പോലീസ് സ്റ്റേഷനുകളായും തിരിച്ചിരിക്കുന്നു, ഓരോന്നിനും യഥാക്രമം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇന്സ്പെടര് ഓഫ് പോലീസ് റാങ്കിലുള്ള ഓഫീസർ നേതൃത്വം നൽകുന്നു. നേരത്തെ, ജില്ലയിൽ 13 സർക്കിളുകൾ ഉണ്ടായിരുന്നു, 2019 ൽ ഐഎസ്എച്ച്ഒ സംവിധാനം നിലവിൽ വന്നതിന് ശേഷം അവ നിർത്തലാക്കി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ഡിസ്ട്രിക്ട്സ് ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നാർക്കോട്ടിക് സെൽ, ജില്ലാ ആംഡ് റിസർവ് തുടങ്ങിയ പ്രത്യേക യൂണിറ്റുകൾ/സെല്ലുകൾ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് / അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് നയിക്കുന്നത്.
      60-ല്പരം  പോലീസ് ഉദ്യോഗസ്ഥർ ജില്ലാ പോലീസ് സൂപ്രണ്ടുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, വിരമിച്ചതിന് ശേഷം ശ്രീ ആർ.എസ് മുഷാഹാരി ഐ.പി.എസ് പോലീസ് ഡയറക്ടർ ജനറലായും നാഗാലാൻഡ് ഗവർണറായും നിയോഗിക്കപ്പെട്ടു. മുൻ ജില്ലാ സൂപ്രണ്ടുമാരായ പി.കെ ഹോർമിസ് തരകൻ ഐ.പി.എസ്, എ.വി സുബ്ബറാവു ഐ.പി.എസ്, ബി.എസ് മുഹമ്മദ് യാസിൻ ഐ.പി.എസ് എന്നിവർ കേരള സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിന്റെ പദവിയെ അലങ്കരിക്കാന് കഴിഞ്ഞവരാണ്
മലപ്പുറം ജില്ലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം
ജില്ലയുടെ കിഴക്ക് ഭാഗത്തെ പശ്ചിമഘട്ട മല നിരകളില് 2010 മുതല്  മാവോയിസ്റ്റ് സാന്നിധ്യം കണ്ടു തുടങ്ങുകയും 2016 നവംബര് 24 ന് എടക്കര സ്റ്റേഷന് പരിധിയിലെ പടുക്ക ഫോറസ്റ്റ് ഡിവിഷനില് വച്ച് മാവോയിസ്റ്റുകളുമായി നേരിട്ട് വെടിവയ്പ്പുണ്ടാവുകയും തമിഴ്നാട്, കര്ണാടക, ആന്ധ്രപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളുടെ വാണ്ടഡ് ലിസ്റ്റില് ഉള്പെട്ട കുപ്പു ദേവരാജ്, അജിത എന്നീ രണ്ടു മാവോയിസ്റ്റുകള് മരണപ്പെടുകയും ചെയതു. മാവോയിസ്റ്റുകള്ക്കെതിരെ കേരളാ പോലീസ് നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആക്രമണം കൂടിയായിരുന്നു മലപ്പുറം ജില്ലയിലെ ഈ സംഭവം. മാവോയിസ്റ്റുകള്ക്കെതിരെ കേരളത്തില്  നടന്ന രണ്ടാമത്തെ വെടിവയ്പ്പ് വയനാട്ടിലെ വൈത്തിരിയില് ആയിരുന്നു. രണ്ട് സംഭവങ്ങല്ക്കും മലപ്പുറം ജില്ലയുമായി ബന്ധമുണ്ട് എന്നത് യാദൃശ്ചികം മാത്രമാവാം. ആ സംഭവത്തില് കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ സി.പി ജലീല് ആയിരുന്നു.
മാവോയിസ്റ്റുകളുടെ കേരളത്തിലെ ഏറ്റവും പ്രവര്ത്തന നിരതമായ നാടുകാണി ദളം പ്രവര്ത്തിക്കുന്നത് ഈ ജില്ലയിലാണ്. കൂടാതെ നിലമ്പൂര് മേഖലകളില് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മാവോയിസ്റ്റ് സാന്നിധ്യവും, മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള് പ്രത്യക്ഷപ്പെടുന്നതുമെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളില് മലപ്പുറത്തിന് പ്രമുഖ സ്ഥാനം ഉണ്ട് എന്നതാണ്.
സൈബര്ക്രൈം പോലീസ് സ്റ്റേഷന്
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2020 നവംബർ 1 ന് വീഡിയോ കോൺഫറൻസിലൂടെ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കർശനമായ കോവിഡ് പ്രോട്ടോക്കോളിന് കീഴിൽ ഉദ്ഘാടന ചടങ്ങ് ചുരുക്കി വീഡിയോ കോണ്ഫ്രന്സിംഗിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. സൈബർ സംബന്ധമായ ക്രൈം കേസുകളുടെ അന്വേഷണത്തിൽ കേരള പോലീസിന്റെ മികച്ച കുതിപ്പാണ് ജില്ല തിരിച്ചുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ നിലവില്  വന്നത്.
 
പോലീസുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്
1. കൽപ്പകഞ്ചേരി മമ്മി കേസ്.
പരാതി അന്വേഷിക്കാൻ ഒരു ടാക്സിക്കാറിൽ പോയ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ റൈറ്റർ വേലായുധൻ @ തങ്കമണി എന്ന പോലീസ് ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തി പ്രതി മമ്മി രക്ഷപ്പെടാനിടയായി. ഈ പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് മരണപ്പെടുകയുണ്ടായി. വിവരമറിഞ്ഞ് അന്നത്തെ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീ ഹോർമീസ് തരകൻ ഐ.പി.എസ്. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്  പ്രതിയുടെ വീട് വളഞ്ഞ് മമ്മിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി വാളുകൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ടിനെ വെട്ടിയത് തടയാൻ ശ്രമിച്ച അന്നത്തെ തിരൂർ സര്ക്കിള് ഇന്സ്പെക്ടര്  ടി.വി. സതീഷിന് മാരകമായി പരിക്കേറ്റു ഉടനെ പോലീസ് മമ്മിയെ സ്ഥലത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി.
2. കുഞ്ഞാലി വധം
1969 ജൂലൈ 28 ന് നിലമ്പൂരിലെ പ്രഥമ എം.എല്..എയും സി.പി.എം നേതാവുമായിരുന്ന കരിക്കാടന്  കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് ജില്ലയില് പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള പോലീസ് വിന്യാസം നടത്തേണ്ടി വരികയും, രാപകലില്ലാതെ പോലീസുദ്യോഗസ്ഥര്  ഡ്യൂട്ടി ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
3. നക്സല്  പ്രസ്ഥാനവും ജില്ലയും.
1975 കാലഘട്ടത്തില് കേരളത്തില് പ്രത്യേകിച്ച് വടക്കന് ജില്ലകളില് നക്സലിസം തലപൊക്കിതുടങ്ങിയ സമയത്ത് ഒരു പ്രതിയുമായി ജീപ്പില് പോകവേ ജീപ്പിലുണ്ടായിരുന്ന പെട്രോള് കന്നാസ് തട്ടിമറിച്ചു തീപെട്ടി ഉരസിയത് മൂലം തീപിടിച്ച് പിന്&zwj സീറ്റിലിരുന്ന പ്രതി മുന്&zwj സീറ്റിലിരുന്ന ഡി.വൈ.എസ്.പിയെ ചേര്&zwjത്തുപിടിച്ച് രണ്ടുപേരും മരണത്തിന് കീഴടങ്ങിയ സംഭവം മലപ്പുറം ജില്ലയില്&zwj തൃശ്ശൂര്&zwj- കോഴിക്കോട് ഹൈവേയിലായിരുന്നു.
4. ഭാഷാ സമരം
1980 ജൂലൈ 30 ൽ ഭാഷാ സമരം എന്ന പേരിൽ ജില്ലാ കലക്ടറേറ്റിലേക്ക് (ഇന്നത്തെ മലപ്പുറം ഗവ: കോളേജ് സ്ഥിതി ചെയ്യുന്ന കെട്ടിടം) മാർച്ച് നടത്തിയ ജില്ലയിലെ പ്രധാന പാര്ട്ടിയുടെ അനുഭാവികളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മലബാർ സ്പെഷ്യൽ പോലീസിലെ കണ്ണൻ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെടാനും തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്നു സമരക്കാരും മരണപ്പെടാനും ഇടയായ സംഭവത്തില് ജില്ലയില് പരക്കെ അക്രമ സംഭവങ്ങള്  ഉണ്ടായത് വളരെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്.
5. 1992 ലെ അയോദ്ധ്യാ സംഭവത്തോടനുബന്ധിച്ചുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ
1992 ഡിസംബർ 6 ന് ശേഷം ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തോടനുബന്ധിച്ച് ജില്ലയിൽ എടക്കര, മഞ്ചേരി, കൊണ്ടോട്ടി, പോലീസ് സ്റ്റേഷൻ അതിർത്തികളിലായി ഏഴു കൊലപാതക കേസുകളും ജില്ലയില് പരക്കെ ധാരാളം തീവെപ്പ് കേസുകളും നിരവധി അനിഷ്ട സംഭവങ്ങളുമുണ്ടായി, പരപ്പനങ്ങാടി, താനൂര്, തിരൂര്, പൊന്നാനി തുടങ്ങിയ തീരപ്രദേശങ്ങളില് അക്രമങ്ങള് ആളിപ്പടരുകയും നിരവധി നാശനഷ്ടങ്ങള് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതല് ദിവസങ്ങളില് അക്രമങ്ങള് തുടരാതെ കാത്തു സൂക്ഷിക്കാന് പോലീസിന് കഴിഞ്ഞു.
6. ചോക്കാട് സംഭവം
കാളികാവ് പോലീസ് സ്റ്റേഷന് പരിധിയിലെ ചോക്കാട് നാല്പത് സെന്റ് കോളനിയിലെ എല്.പി വാറണ്ട് പ്രതിയായ മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നതിനായി കാളികാവ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര് ശ്രീ. ടി മനോഹരന്റെ നേതൃത്വത്തില് ഗ്രേഡ് എസ്.ഐ വിജയകൃഷ്ണനും മറ്റൊരു പോലീസുകാരനും പ്രതിയുടെ വീട് വളയുകയും അറസ്റ്റിന് ശ്രമിക്കുകയും ചെയ്തു. എന്നാല് പ്രതി മുജീബ് തന്റെ നാടന് തോക്ക് ഉപയോഗിച്ച് പോലീസുകാര്ക്കെതിരെ വെടിയുതിര്ക്കുകയും എസ്.ഐ വിജയകൃഷ്ണന് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. തുടര്ന്ന് ഭാര്യയുമായി കാടുകയറിയ പ്രതിയും ഭാര്യയും സ്വന്തം തോക്കുപയോഗിച്ച് വെടി വച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലിക്കിടെ സംഭവിച്ച അപകടത്തിന് ശ്രീ വിജയകൃഷ്ണന്റെ മകന് ശ്രീ വിഷ്ണുവിന് സര്ക്കാര് സബ് ഇന്സ്പെക്ടര് പദവിയില് ജോലി നല്കുകയും ചെയ്ത സംഭവവും ഉണ്ടായത് മലപ്പുറം ജില്ലയില് തന്നെയാണ്. 
7. കളക്ടറേറ്റ് ബോംബ് സ്ഫോടനം
2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം സിവില് സ്റ്റേഷന് ബോംബ് സ്ഫോടനം ഉണ്ടായത്. സിവില് സ്റ്റേഷനകത്തെ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പാര്ക്കിംഗ് ഏരിയയില് നിറുത്തിയിട്ടിരുന്ന കാറിലാണ് പ്രഷര് കുക്കറില് ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. ബേസ് മൂവ്മെന്റ് എന്ന് ഇംഗ്ലീഷില് പ്രിന്റ് ചെയ്ത് ഒട്ടിച്ച ഒരു കാര്ഡ് ബോര്ഡ് പെട്ടിയില് ഇന്ത്യയുെട ഭൂപടവും, ഉസാമാ ബിന്ലാദന്റെ ചിത്രവും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ കേസില് രണ്ട് പ്രതികളെ പിന്നീട് തമിഴ്നാട്ടില് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
8. അങ്ങാടിപ്പുറം ക്ഷേത്ര തീവയ്പ്പ്
2007 ഓഗസ്റ്റ് 31 നാണ് അങ്ങാടിപ്പുറത്ത് നൂറ്റാണ്ടുകള് പഴക്കമുള്ള തളി മഹാദേവ ക്ഷേത്രം കത്തിക്കാനുള്ള ശ്രമം നടന്നത്. പുലര്ച്ചെ 3.30 ഓടെ വഴിയാത്രക്കാരാണ് പ്രധാന വാതില് കത്തുന്നത് കണ്ട് ക്ഷേത്രത്തിലെ സുരക്ഷാ ഗാര്ഡുകളെ അറിയിച്ചത്. പ്രദേശത്തെ സംഘര്ഷാവസ്ഥ പരിഹരിക്കുന്നതിനായി സര് വകക്ഷിയോഗം വിളിക്കുകയും വലിയൊരു സാമുദായിക സംഘര്ഷത്തിലേക്ക് കാര്യങ്ങള്  കൈവിട്ടു പോകാതെ പ്രശ്നം രമ്യമായി പരിഹരിക്കാനും പോലീസ് നടത്തിയ ശ്രമങ്ങള്  പ്രശംസനീയമായിരുന്നു.
9. പൂക്കിപ്പറമ്പ് ബസ്സപകടം
2011 മാര്&zwjച്ച് 11നാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടങ്ങളില്&zwj ഒന്നായ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്. ഗുരുവായൂരില്&zwj നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസ്സാണ് കോഴിച്ചെന എം.എസ്.പി ക്യാമ്പിന് സമീപത്തുള്ള ഇറക്കത്തില്&zwj കാറിലിടിച്ച് മറിയുകയും തീ ആളിപ്പടരുകയും ചെയ്തത്. 44 പേരാണ് അപകടത്തില്&zwj വെന്തുമരിച്ചത്. ഈ അപകടത്തോടെയാണ് ബസ്സുകളില്&zwj എമര്&zwjജന്&zwjസി വാതിലുകള്&zwj നിര്&zwjബന്ധമാക്കി സര്&zwjക്കാര്&zwj ഉത്തരവായത്.
10. കടലുണ്ടി ട്രെയിന്&zwj അപകടം
പരപ്പനങ്ങാടി സ്റ്റേഷന്&zwj പരിധിയിലെ കടലുണ്ടിപ്പുഴയില്&zwj 2001 ജൂണ്&zwj 22-നാണ് മദ്രാസ് മെയില്&zwj (മംഗലാപുരം-ചെന്നൈ എക്&zwnjസ്പ്രസ് (6602)) പാളം തെറ്റി 52 പേര്&zwj മരിക്കാനിടയായതും 222 പേര്&zwjക്ക് പരിക്കേറ്റതും. ട്രൈയിന്&zwj കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോള്&zwj പാലം പൊളിയുകയും മൂന്ന് ബോഗികള്&zwj പുഴയിലേക്ക് മറിയുകയുമാണ് ചെയ്തത്. ഉടന്&zwj തന്നെ പോലീസ്, ഫയര്&zwj ഫോഴ്സ് തുടങ്ങിയവര്&zwj സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്&zwjത്തനം നടത്തുകയും ചെയ്തു. ശാസ്ത്രീയ തെളിവ് കേസ്സന്വേഷണത്തില്&zwj നല്ല രീതിയില്&zwj ഉപയോഗപ്പെടുത്തിയാണ് ഈ അപകടത്തിന്&zwjറെ കാരണം കണ്ടെത്തിയത്.
11. ചേലേമ്പ്ര ബാങ്ക് കവര്&zwjച്ച
കേരളത്തിലുണ്ടായ ഏറ്റവും വലിയ കവര്&zwjച്ച എന്ന് കുപ്രസിദ്ധിയാര്&zwjജ്ജിച്ച കവര്&zwjച്ചയാണ് ചേലമ്പ്ര ബാങ്ക് കവര്&zwjച്ച. 2007 ഡിസംബര്&zwj 30-ന് രാത്രി ചേലമ്പ്രയിലെ സക്ഖത്ത് മലബാര്&zwj ഗ്രാമീണ്&zwj ബാങ്കിന്&zwjറെ ചുവരുകള്&zwjക്ക് വലിയ ദ്വാരമുണ്ടാക്കി 80 കിലോഗ്രാം സ്വര്&zwjണ്ണവും, 2,500,000 രൂപയുമടക്കം ഏതാണ്ട് എട്ട് കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കവര്&zwjച്ച പുറത്തറിഞ്ഞ ഉടനെ തന്നെ പോലീസ് അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും, അന്വേഷണം ഊര്&zwjജ്ജിതമാക്കുകയും ചെയ്തു. അന്വേഷണം വഴി തെറ്റിക്കാന്&zwj കവര്&zwjച്ചാ സംഘം പല വഴികളും സ്വീകരിച്ചെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ രണ്ട് മാസത്തിനുള്ളില്&zwj മുഴുവന്&zwj പ്രതികളേയും അറസ്റ്റ് ചെയ്യാനും 80 ശതമാനം വസ്തുക്കള്&zwj കണ്ടെത്താനും പോലീസിന് സാധിച്ചു. 22 ലക്ഷം ഫോണ്&zwj കോളുകള്&zwj ഇതിന്&zwjറെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സൈബര്&zwj സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ മികവ് ഈ കേസ്സ് അന്വേഷണത്തില്&zwj നിര്&zwjണ്ണായകമായിരുന്നു.
12. 2018 ലെ പ്രളയം
ജില്ലാ പോലീസിന്&zwjറെ യശ്ശസ് വാനോളം ഉയര്&zwjത്തിയ സംഭവമായിരുന്നു 2018 ആഗസ്ത് മാസത്തിലുണ്ടായ പ്രളയത്തോടനുബന്ധിച്ച് ഓപ്പറേഷന്&zwj ജലരക്ഷ എന്ന പേരില്&zwj നടത്തിയ രക്ഷാപ്രവര്&zwjത്തനങ്ങളും ഓപ്പറേഷന്&zwj ജലരക്ഷ &ndash 2 എന്ന പേരില്&zwj നടത്തിയ ശുചീകരണ പ്രവര്&zwjത്തികളും. ജില്ലയിലെ 138 വില്ലേജുകളില്&zwj 120 വില്ലേജുകളും പ്രളയത്തിന്&zwjറെ ദുരിതത്തില്&zwj അകപ്പെട്ടപ്പോള്&zwj പലയിടങ്ങളിലും സ്വന്തം ജീവന്&zwj പോലും വകവയ്ക്കാതെ പോലീസ് ഉദ്യോഗസ്ഥര്&zwj നടത്തിയ രക്ഷാപ്രവര്&zwjത്തനങ്ങള്&zwj ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. തിരൂര്&zwj പോലീസ് സ്റ്റേഷന്&zwj പരിധിയിലെ പുറത്തൂര്&zwj പ്രദേശത്ത് കുടുങ്ങിയ 6000 പേരെ വലിയ ലോറികള്&zwj ഉപയോഗിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി രക്ഷിച്ചത് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. മണ്ണിടിഞ്ഞ് 9 പേര്&zwj മരിച്ച കൊണ്ടോട്ടി സ്റ്റേഷന്&zwj പരിധിയിലെ പൂച്ചാല്&zwj പ്രദേശത്ത് തെരച്ചിലിനു നേതൃത്വം നല്&zwjകിയതും പോലീസായിരുന്നു. പ്രളയാനന്തരം ജില്ലയുടെ വിവിധ ഭാഗങ്ങളില്&zwj പോലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിനായി നിരവധി ചടങ്ങുകള്&zwj സംഘടിപ്പിച്ചത് പ്രളയത്തില്&zwj പോലീസിന്&zwjറെ പ്രവര്&zwjത്തനങ്ങള്&zwjക്കുള്ള അംഗീകാരം കൂടിയായിരുന്നു.
13 വാട്സാപ്പ് ഹര്&zwjത്താല്&zwj
ജമ്മുവിലെ കത്വയിൽ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 16-04-2018 ന് സോഷ്യൽ മീഡിയ പ്ലാറ്റ്&zwnjഫോമുകളിലൂടെ ഏതാനും വ്യക്തികൾ ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തമായി. ഹർത്താൽ അനുകൂലികൾ ജില്ലകളിൽ കടകൾ ബലമായി അടപ്പിച്ചു, ഹർത്താൽ ഭാഗികമായി പൂർത്തിയായി. ചിലയിടങ്ങളിൽ ബസുകൾക്കും കടകൾക്കും നേരെ കല്ലേറുണ്ടായി. പൊതുജനങ്ങളും രാഷ്ട്രീയ നേതാക്കളും ഹർത്താലിനെ കുറിച്ച് ഏറെക്കുറെ അറിഞ്ഞിരുന്നില്ല. മലപ്പുറം ജില്ലയിൽ 131 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിൽ മലപ്പുറം സൈബർ സെല്ലിന്&zwjറെ പങ്ക് ശ്രദ്ധേയമാണ്. സംസ്ഥാന വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തു നടത്തിയ ഹർത്താൽ നടത്തിയവരെ ദിവസങ്ങൾക്കുള്ളിൽ മലപ്പുറം ജില്ലാ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
14. 2019 ലെ പ്രകൃതി ദുരന്തം
2018 ആഗസ്ത് മാസത്തിലെ പ്രളയത്തോടെ പ്രകൃതി ദുരന്ത സമയങ്ങളില്&zwj നടത്തേണ്ട രക്ഷാപ്രവര്&zwjത്തനങ്ങളെക്കുറിച്ച് ജില്ലാ പോലീസ് കൂടുതല്&zwj കാര്യക്ഷമത കൈവരിക്കുകയും ഇനിയൊരു ദുരന്തമുണ്ടായാല്&zwj ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ച്പ്പാട് ഉണ്ടാക്കുകയും ചെയ്തതിന്&zwjറെ ഫലമായി 2019 ആഗസ്ത് മാസം പ്രളയത്തിന്&zwjറെ സൂചനകള്&zwj കണ്ടു തുടങ്ങിയപ്പോള്&zwj തന്നെ രക്ഷാപ്രവര്&zwjത്തനങ്ങളുമായി പോലീസ് രംഗത്തെത്തിയിരുന്നു. കൂടാതെ അപകട സാധ്യതാ മേഖലകള്&zwj മുന്&zwjകൂട്ടി മനസ്സിലാക്കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പോലീസിനായി. എന്നാല്&zwj അപ്രതീക്ഷിതമായി പോത്തുകല്&zwj പോലീസ് സ്റ്റേഷന്&zwj പരിധിയിലെ കവളപ്പാറയിലുണ്ടായ ഉരുള്&zwj പൊട്ടലില്&zwj 59 പേര്&zwjക്ക് ജീവഹാനി ഉണ്ടാവുകയും നിരവധി പേര്&zwjക്ക് വീടുകള്&zwj നഷ്ടപ്പെടുകയും ചെയ്തു. രക്ഷാപ്രവര്&zwjത്തനങ്ങള്&zwjക്കും, പുനരധിവാസ പ്രവര്&zwjത്തനങ്ങള്&zwjക്കുമായി ജില്ലാ പോലീസ് മേധാവിയടക്കം അവിടെ ക്യാമ്പ് ചെയ്ത് 15 ദിവസത്തോളം തുടര്&zwjച്ചയായി തിരച്ചില്&zwj നടത്തുകയും ക്യാമ്പുകളില്&zwj താമസിക്കുന്നവര്&zwjക്ക് ഭക്ഷണ സാധനങ്ങളടക്കം എത്തിക്കുന്നതില്&zwj ശുഷ്കാന്തി കാണിച്ചത് മൊത്തത്തില്&zwj പോലീസിന് സല്&zwjപ്പേര് നേടിത്തന്നിട്ടുണ്ട്.
15- 2020 ലെ കോവിഡ് മാഹാമാരി
കേരളത്തിൽ കോവിഡ്-19 ആദ്യ കേസ് (ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസ് കൂടിയായിരുന്നു ഇത്) 2020 ജനുവരി 30 ന് തൃശ്ശൂരിൽ സ്ഥിരീകരിച്ചു, തുടർന്ന് ഒക്ടോബർ അവസാനത്തോടെ മലപ്പുറത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. മിക്ക മിനിസ്റ്റീരിയൽ സ്റ്റാഫുകളും കൊറോണ പോസിറ്റീവ് ആയതിനാല്&zwj 2020 സപ്തംമ്പറില്&zwj ജില്ലാ പോലീസ് ഓഫീസ് അടച്ചുപൂട്ടി. സൈബർ സെൽ, കൊറോണ സെൽ തുടങ്ങിയ അവശ്യ ഓഫീസുകൾ 'വർക്ക് അറ്റ് ഹോം' എന്ന നടപടിക്രമം പിന്തുടര്&zwjന്നു. കൊവിഡ് മഹാമാരിയില്&zwj ക്വാറന്റൈൻ ലംഘന പരിശോധന, കണ്ടെയ്&zwnjൻമെന്റ് സോൺ കാവൽ, റൂട്ട് മാപ്പ് തയ്യാറാക്കൽ, പ്രാഥമിക കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കൽ തുടങ്ങിയ ജോലികള്&zwj ജില്ലാ പോലീസ് ചെയ്തിരുന്നു. ജിയോഫെൻസിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്വാറന്&zwjറൈന്&zwj ലംഘനം കണ്ടെത്തുന്നതിന് 'dkatia-c' എന്ന മൊബൈൽ ആപ്ലിക്കേഷൻ കേരള പോലീസ് ഉപയോഗിച്ചു. ഏറെകുറെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും കോവിഡ് മഹാമാരിയില്&zwj സമയത്ത് കോവിഡ് പോസിറ്റീവ് ആയി ക്വാറന്&zwjറൈനില്&zwj പ്രവേശിക്കപ്പെട്ടു.
16 - 2021 ല്&zwj കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്ലെയിൻ ക്രാഷ്
07-08-2020 ന് കരിപ്പൂരിലെ ഇന്&zwjറര്&zwj നാഷണൽ എയർപോർട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു. 191 യാത്രക്കാരുമായി പറന്നുയർന്ന വിമാനം റൺവേ മറികടന്ന് തകർന്നുവീഴുകയായിരുന്നു. 174 യാത്രക്കാരും 10 ശിശുക്കളും 2 പൈലറ്റുമാരും 5 ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 21 പേരുടെ ജീവൻ അപഹരിക്കുകയും 100 യാത്രക്കാർക്ക് പരിക്കേൽക്കുകയും നിരവധി പേരുടെ നില ഗുരുതരമാവുകയും ചെയ്തു. കോവിഡ് പാൻഡെമിക് സമയത്ത് ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ജില്ലാ പോലീസ് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു, പിന്നീട് ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ പിന്നീട് കോവിഡ് പോസിറ്റീവ് ആയി ക്വാറന്&zwjറൈനില്&zwj പ്രവേശിക്കപ്പെട്ടു.
 കൂടുതല്&zwj പ്രൊഫഷണലായുള്ള സമീപനത്തോടെ ജില്ലയെ മുന്നോട്ടു നയിക്കാനുള്ള സര്&zwjഗ്ഗശേഷി നേടിയെടുത്ത് കൊണ്ട് മുന്നേറാന്&zwj പോലീസിന് കഴിയും എന്ന ആത്മവിശ്വാസത്തോടെ,...