ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തെ അറസ്റ്റ് ചെയ്തു

മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ തട്ടിപ്പു വഴി 69 ലക്ഷം രൂപ തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘാംഗങ്ങൾ പിടിയിൽ...

നൈജീരിയൻ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയേയും ഇഖെന്ന കോസ്‌മോസ് എന്ന യുവാവിനേയുമാണ് മലപ്പുറം സൈബര്‍ പൊലീസ് പിടികൂടിയത്. പ്രതികൾ മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ കോർ ബാങ്കിംഗ് സർവറിൽ ഹാക്ക് ചെയ്തു നുഴഞ്ഞു കയറി അവരുടെ മൊബൈലിൽ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തും IMPS ഫണ്ട് ട്രാൻസ്ഫർ സൗകര്യം ഉപയൊഗിച്ച് മറ്റുളള അക്കൊണ്ടുകളിലേക്ക് ഫണ്ട് അയച്ചും പ്രതികൾ 69 ലക്ഷത്തിലധികം രുപ അപഹരിച്ചിട്ടുളളതാണ്. ബാങ്ക് മാനേജര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിനിന്നുള്ള അന്വേഷണമാണ് നൈജീരിയൻ സ്വദേശികള്‍ പിടിയിലാകുന്നതിനിടയാക്കിയത്